അജീ..,
ഇരുപത്തിയാറു വർഷത്തിനുശേഷം, അതും ഒരുവിദ്യാർത്ഥിയായി,
ജോലിയുടെ ഭാഗമായുള്ള തുടർപഠനത്തിനായി ആർട്സിലേക്ക് .
ആർട്സിലേക്കുള്ള മടങ്ങിവരവുകൾ എല്ലാം തന്നെ ഓർമകളുടെ കൂടി വീണ്ടെടുക്കലുകളാണ്, പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, അങ്ങിനെ അങ്ങിനെ...
കൂട്ടിന് ആരുമില്ലെങ്കിലും എവിടേക്കു തിരിഞ്ഞാലും ഓർമ്മകൾ ഇടതടവില്ലാതെ കൂട്ടിനെത്തിക്കൊണ്ടിരിക്കുന്നു ...
പഴയ "ഷെഡിൽ" വെച്ചാണ് ക്ലാസ് നടക്കുന്നത്, നമ്മുടെ പഴയ സെക്കന്റ് ലാംഗ്വേജ് ക്ലാസ് റൂം ..
നമ്മൾ ആർട്സ് വിട്ടുപോവുന്നതിനു തൊട്ടു മുന്നെ കാന്റീൻ ആയിമാറിയ, അതെ ഷെഡ് .
കോളേജിൽ പുതിയ കാന്റീൻ വന്നപ്പോൾ ഏറ്റവും വിഷമിച്ചതു നമ്മുടെനാസർ ആയിരുന്നു; നാസറിനെ ഓർമയില്ലേ ? അത്തോളിക്കാരൻ, മെലിഞ്ഞുണങ്ങിയ, അല്പം നാണം കുണുങ്ങിയായ നമ്മുടെ തട്ടുകടക്കാരനെ..! പുതിയ കാന്റീൻ വന്നപ്പോൾ കോളേജിന്റെ പുറത്തേക്കു അവൻ പറിച്ചു നടപ്പെട്ടു ....
വെള്ളി നൂലിലൂടെ അതിസമർത്ഥമായി ഊർന്നിറങ്ങുന്ന ചെറിയ ചൊറിയൻ പുഴുക്കളെ ഇപ്പോൾ ഇവിടെ കാണുന്നേയില്ല; എല്ലാവരെയും പോയി ചൊറിഞ്ഞതുകൊണ്ടായിരിക്കും തുടർവിദ്യാഭ്യാസ പദ്ധതിയിൽ അവരെ ഉൾപെടുത്താതിരുന്നത് .
അധികം വെയിൽവീഴാത്ത, പ്രണയം അടയിരിക്കുന്ന , അതെ പഴയ ക്ലാസ് മുറികൾ ..
കുറെ ഗുണനചിഹ്നങ്ങൾ അടുക്കിവെച്ച പോലുള്ള അതെ പഴയ അരമതിലുകൾ ..
ചുറ്റും പടർന്നുപിടിച്ച കാട്ടുവള്ളികളുടെ തലയിളക്കങ്ങൾ, അവ എന്നിലേക്ക് പഴയകൗമാരക്കാരനിലെ നിരർത്ഥകമായ ഒരു ഉൾഭീതി പടർത്തിവിടുന്നു ...
ബ്ലോഗിന്റെ നിർമാണവും, കണ്ടെന്റ് റൈറ്റിംഗും ടീച്ചർ പരിചയപ്പെടുത്തുമ്പോൾ ..നിന്റെ ഓർമകളിലൂടെ
കയറിയിറങ്ങാതെ, എനിക്കൊരുവരി മുന്നോട്ടെഴുതുവാനാകുന്നില്ലല്ലോ !
ആർട്സിന്റെ മണ്ണെന്നാൽ എനിക്ക് നിറഞ്ഞ സൗഹൃദങ്ങൾക്കൊപ്പം നീകൂടിയാണല്ലോ !
തുടരും....
വിജീഷ് ബേപ്പൂര്
For more Details Please contact Me
WhatsApp: 9847259503
Website: www.v4websites.com
Email: vijeeshkozhikode@gmail.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ